ട്വന്റി-20യില്‍ ഇന്ത്യയ്ക്ക് വിജയം നേടി കൊടുത്ത മൂന്ന് കാര്യങ്ങള്‍

0
67


ന്യൂസിലാന്‍ഡിനെതിരായ ട്വന്റി-20 പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കുന്നതിന് സഹായിച്ച പ്രധാനപ്പെട്ട കാര്യങ്ങള്‍

1. മനീഷ് പാണ്ഡെയുടെ 17 റണ്‍സ്

നാലു ബൗളര്‍മാരെ മാത്രം കളിപ്പിച്ച് മനീഷ് പാണ്ഡെയെ ഉള്‍പ്പെടുത്തിയാണ് കൊഹ്ലിയും കൂട്ടരും ഇറങ്ങിയത്. തുടക്കത്തിലേ ഓപ്പണര്‍മാരെയും പിന്നീട് കൊഹ്ലിയെയും നഷ്ടമായപ്പോള്‍ മനിഷ് പാണ്ഡെയാണ് ഇന്ത്യയ്ക്ക് തുണയായത്. എട്ട് ഓവര്‍ മാത്രമുള്ള മല്‍സരത്തില്‍ മനിഷ് പാണ്ഡെ 11 പന്തില്‍ നേടിയ 17 റണ്‍സ് ഇന്ത്യന്‍ ഇന്നിംഗ്സില്‍ ഏറെ നിര്‍ണായകമായി. ആദ്യം ഇറങ്ങിയ നാലു ബാറ്റ്സ്മാന്‍മാരും പരാജയപ്പെട്ടപ്പോഴാണ് പാണ്ഡെയുടെ ഇന്നിംഗ്സ് എന്നതും ശ്രദ്ധേയമാണ്.

2. ഭുവനേശ്വറിന്റെും ഭുംറയുടെയും ആദ്യ രണ്ടു ഓവറുകള്‍

എട്ട് ഓവറില്‍ 67 റണ്‍സ് എന്ന ടോട്ടല്‍ പ്രതിരോധിക്കുന്നതില്‍ ഏറ്റവും നിര്‍ണായകമായത് കീവിസ് ഇന്നിംഗ്സിലെ ആദ്യ രണ്ടു ഓവറുകളാണ്. ഭുവനേശ്വര്‍കുമാറും, ജസ്പ്രിത് ഭുംറയും എറിഞ്ഞ ഈ രണ്ടു ഓവറുകളില്‍ ഗുപ്ടിലിനെയും കഴിഞ്ഞ മല്‍സരത്തിലെ ഹീറോ മണ്‍റോയെയും പുറത്താക്കാനായി. രണ്ട് ഓവര്‍ പിന്നിട്ടപ്പോള്‍ രണ്ടിന് 1-1 എന്ന നിലയിലായിരുന്നു ന്യൂസിലാന്‍ഡ്. തുടക്കത്തില്‍ ഏല്‍പ്പിച്ച ഈ സമ്മര്‍ദ്ദമാണ് ചെറിയ സ്‌കോര്‍ പ്രതിരോധിക്കാന്‍ ഇന്ത്യയെ സഹായിച്ചത്.

3. റണ്‍സ് വിട്ടുകൊടുക്കാനുള്ള ചഹലിന്റെ പിശുക്ക്

റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ യുസ്വേന്ദ്ര ചഹല്‍ കാട്ടിയ പിശുക്ക് ഇല്ലായിരുന്നെങ്കില്‍ ഇന്ത്യ ജയിക്കില്ലായിരുന്നുവെന്ന് തന്നെ പറയാം. രണ്ടു ഓവര്‍ എറിഞ്ഞ ചഹല്‍ എട്ടു റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. മല്‍സരത്തിലെ മൂന്നാമത്തെ ഓവറില്‍ അഞ്ചു റണ്‍സും, ആറാമത്തെ ഓവറില്‍ മൂന്നു റണ്‍സും മാത്രമാണ് ചഹല്‍ ന്യൂസിലാന്‍ഡിനായി വിട്ടുകൊടുത്തത്. ഇത് അവസാന ഓവറുകള്‍ എറിഞ്ഞ, ബൂംറയ്ക്കും പാണ്ഡ്യയ്ക്കും നല്‍കിയ ആത്മവിശ്വാസം വളരെ വലുതാണ്.