ട്വിറ്ററില്‍ ഇനി 280 അക്ഷരങ്ങള്‍ ഉപയോഗിക്കാം

0
40

ട്വിറ്ററില്‍ ഇനി എല്ലാവര്‍ക്കും 280 അക്ഷരങ്ങള്‍ ഉപയോഗിച്ച് ട്വീറ്റ് ചെയ്യാം. ഇതുവരെ 140 അക്ഷരങ്ങളായിരുന്നു പരമാവധി ഉപയോഗിക്കാവുന്ന അക്ഷരങ്ങളുടെ എണ്ണം. ഈ സംവിധാനം ഇന്ന് മുതലാണ് നിലവില്‍ വന്നത്. ഇതുവരെയും ഹ്രസ്വമായ സന്ദേശങ്ങളായിരുന്നു ട്വിറ്ററിന്റെ മുഖമുദ്ര. വെബ്‌സൈറ്റ് നിലവില്‍വന്ന് പതിനൊന്നു വര്‍ഷങ്ങള്‍ക്കുശേഷമാണ് അക്ഷരങ്ങളുടെ എണ്ണം ഇരട്ടിയാക്കാന്‍ തീരുമാനിച്ചത്.