ത്രിപുരയിലും ബംഗ്ലാദേശിലും ഭൂചലനം

0
32

അഗര്‍ത്തല: ത്രിപുരയിലും ബംഗ്ലാദേശിലും  ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.8 രേഖപ്പെടുത്തിയ ഭൂചലനം ഇന്ന് രാവിലെ 10.20 ഓടെയാണ് ഉണ്ടായത്. പതിനഞ്ച് മുതല്‍ 20 സെക്കന്റ് വരെ നീണ്ടു നിന്നു.

ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ത്രിപുര ദുരന്ത നിവാരണ കേന്ദ്രം അറിയിച്ചു.

ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയോട് ചേര്‍ന്ന് നില്‍ക്കുന്ന പ്രദേശങ്ങളിലാണ് ഭൂചലനമുണ്ടായത്.