നഷ്ടത്തിലുള്ള ശാഖകള്‍ അടച്ചുപൂട്ടാനൊരുങ്ങി പഞ്ചാബ് നാഷണല്‍ ബാങ്ക്

0
47

Related image
ന്യൂഡല്‍ഹി: നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ശാഖകള്‍ പൂട്ടാനൊരുങ്ങി പഞ്ചാബ് നാഷണല്‍ ബാങ്ക്. നഷ്ടത്തിലുള്ള 200 മുതല്‍ 300 വരെ ശാഖകളാണ് പൂട്ടാനൊരുങ്ങുന്നത്. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ശാഖകള്‍ പൂട്ടുകയോ മറ്റു ശാഖകളുമായി ലയിപ്പിക്കുകയോ മറ്റ് സ്ഥലങ്ങളിലേയ്ക്ക് മാറ്റുകയോ ആണ് ചെയ്യുന്നത്. പദ്ധതി ഒരു വര്‍ഷത്തിനുള്ളില്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പിഎന്‍ബി മാനേജിങ് ഡയറക്ടര്‍ സുനില്‍ മേത്ത അറിയിച്ചു.

നിലവില്‍ 6,940 ശാഖകളാണ് ബാങ്കിനുള്ളത്. കഴിഞ്ഞ ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ബാങ്കിന്റെ ഒമ്പത് ശാഖകള്‍കൂടി തുറന്നിരുന്നു. എന്നാല്‍ സെപ്തംബര്‍ ആയപ്പോഴേക്കും ആറ് ശാഖകള്‍ പൂട്ടി 2017 മാര്‍ച്ച് മുതല്‍ സെപ്റ്റംബര്‍ വരെ ബാങ്കിന്റെ 928 എടിഎമ്മുകള്‍ പൂട്ടിയിരുന്നു. രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖല ബാങ്കാണ് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പഞ്ചാബ് നാഷണല്‍ ബാങ്ക്.

നിലവില്‍ ഡിജിറ്റൈസേഷന്റെ ഭാഗമായി ബാങ്കുകള്‍ ശാഖകള്‍ അടയ്ക്കുകയും ബിസിനസ് സെന്ററുകള്‍ കൂടുതല്‍ തുറക്കുകയുമാണ് ചെയ്യുന്നത്. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ശാഖകള്‍ ലാഭത്തിലാക്കുകയാണ് ബാങ്കിന്റെ ലക്ഷ്യം.