നാഗ്പുര്‍: പത്ത് വര്‍ഷത്തിനുശേഷം വീണ്ടും ദേശീയ കിരീടം നേടി സൈന നേവാള്‍. ലോക രണ്ടാം നമ്പറുകാരിയായ പി.വി.സിന്ധുവിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് മറികടന്നാണ് സൈന ചാമ്പ്യനായത്.
സ്കോര്‍: 21-11, 21-10. 2007ലാണ് നിലവിലെ ലോക പതിനൊന്നാം റാങ്കുകാരിയായ സൈന അവസാനമായി ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയത്.
2011, 2013 വര്‍ഷങ്ങളിലെ ചാമ്പ്യനായിരുന്നു ഒളിമ്പിക് വെങ്കല മെഡല്‍ ജേതാവ് കൂടിയായ സിന്ധു.