പ്രധാനമന്ത്രിയുടെ വകതിരിവില്ലാത്ത തീരുമാനമാണ് നോട്ട് നിരോധനമെന്ന് മുഖ്യമന്ത്രി

0
40


തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ വകതിരിവില്ലാത്ത തീരുമാനമാണ് നോട്ട് നിരോധനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുടെ പൂര്‍ണ ഉത്തരവാദി നരേന്ദ്ര മോദിയും ബിജെപിയുമാണെന്നും അദ്ദേഹം പറഞ്ഞു.

കള്ളപ്പണത്തിന്റെ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ അതിന്റെ സൂക്ഷിപ്പുകാരന്‍ കേന്ദ്ര മന്ത്രിയാണെന്ന് വ്യക്തമായതായും അദ്ദേഹം പറഞ്ഞു. നോട്ട് നിരോധനത്തിന്റെ മറവില്‍ കേരളത്തിലെ സഹകരണമേഖലയെ തകര്‍ക്കാന്‍ ശ്രമം നടന്നതായും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നോട്ട് നിരോധനത്തിനെതിരെ തിരുവനന്തപുരത്ത് റിസര്‍വ് ബാങ്ക് ഓഫീസിനു മുന്നില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.