കൊല്‍ക്കത്ത: ബോംബ് ഭീഷണിയെത്തുടര്‍ന്ന് കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വിമാനം അടിയന്തരമായി നിലത്തിറക്കി. ഡല്‍ഹി-കോല്‍ക്കത്ത ഗോ എയര്‍ വിമാനമാണ് ഭീഷണിയെത്തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കിയത്.
വിമാനത്തിലെ 180 യാത്രക്കാരും സുരക്ഷിതരാണെന്ന് ഗോ എയര്‍ അറിയിച്ചു. വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന കുറിപ്പ് പൈലറ്റിനാണ് ലഭിച്ചത്. ഇദ്ദേഹം ഉടന്‍തന്നെ വിമാനത്താവളവുമായി ബന്ധപ്പെടുകയും അടിയന്തരമായി വിമാനം നിലത്തിറക്കുകയുമായിരുന്നു.