യു.ഡി.എഫ് മന്ത്രിമാര്‍ രാജിവെച്ചതും കോടതി പരാമര്‍ശത്തെ തുടര്‍ന്നാണെന്ന് ഉമ്മന്‍ ചാണ്ടി

0
49

Related image
തിരുവനന്തപുരം: തന്റെ ഭരണകാലത്ത് യുഡിഎഫ് മന്ത്രിമാര്‍ രാജിവെച്ച് മാറിനിന്നത് കോടതി പരാമര്‍ശത്തെ തുടര്‍ന്നാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തോമസ് ചാണ്ടി വിഷയത്തില്‍ സര്‍ക്കാരിനെതിരായ ഹൈക്കോടതി പരാമര്‍ശത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇനിയും തോമസ് ചാണ്ടി മന്ത്രിസഭയില്‍ തുടരണോ എന്നുള്ള കാര്യം മുഖ്യമന്ത്രി പിണറായി വിജയനാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നാളെ നിയമസഭയില്‍ സോളാര്‍ റിപ്പോര്‍ട്ട് എത്തുന്നതിനെ ഭയക്കുന്നില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. യാതൊരു ഭയമോ ആശങ്കയോ ഇല്ലെന്നും സമചിത്തതോടെയാണ് കാര്യങ്ങളെ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, തോമസ് ചാണ്ടിയുടെ കാര്യത്തില്‍ കെ.എം.മാണിയുടേയും കെ.ബാബുവിന്റെയും കേസുമായി താരതമ്യം സാധ്യമല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ എല്ലാ പൗരന്മാര്‍ക്കും ഒരേ നീതിയാണെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചത്.