സോളാര്‍: അന്വേഷണ സംഘം വിപുലീകരിച്ചുകൊണ്ടുള്ള ഉത്തരവ് ഇന്നിറങ്ങിയേക്കും

0
39

തിരുവനന്തപുരം: സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണത്തിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രത്യേക അന്വേഷണസംഘത്തെ വിപുലീകരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. അന്വേഷണ വിഷയങ്ങള്‍ നിശ്ചയിച്ചും പ്രത്യേക സംഘം വിപുലീകരിച്ചുമുള്ള സര്‍ക്കാര്‍ ഉത്തരവ് ഇന്നിറങ്ങാന്‍ സാധ്യതയുണ്ട്.

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട തുടര്‍സാധ്യതകളെക്കുറിച്ച് നിയമോപദേശം നല്‍കിയ അരിജിത് പസായത്തിന്റെ റിപ്പോര്‍ട്ട് ഇന്നലെ നടന്ന യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നു. തുടര്‍ന്നാണ് വിജിലന്‍സിലെ ഏതാനും ഉദ്യോഗസ്ഥരെക്കൂടി ഉള്‍പ്പെടുത്തി പ്രത്യേക സംഘത്തെ വിപുലീകരിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചതെന്നാണ് സൂചന.