ഹലോ ദുബായ്ക്കാരനിലെ വീഡിയോ ഗാനം പുറത്തെത്തി

0
75

പുതിയ ചിത്രം ഹലോ ദുബായ്ക്കാരനിലെ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തെത്തി.
അവതാരകനും നടനുമായ ആദില്‍ ഇബ്രാഹിമാണ് നായകനായിഎത്തുന്നത്.
ദുബായില്‍ പോകാന്‍ ആഗ്രഹിക്കുന്ന പ്രകാശന്‍ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ആദില്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
ഹരിശ്രീ യൂസഫ്, ബാബുരാജ് ഹരിശ്രീ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ മാളവിക മേനോനാണ് നായിക.

റഷീദ് പാറയ്ക്കലിന്റെ വരികള്‍ക്ക് നാദിര്‍ഷയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

വിദ്യാധരന്‍ മാസ്റ്ററാണ് ആലാപനം.
സലിം കുമാര്‍, മാമുക്കോയ, ധര്‍മജന്‍, കൊച്ചു പ്രേമന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട് തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്.

തൊഴിലില്ലായ്മയും അതിനെ തുടര്‍ന്ന് ഉണ്ടാകുന്ന അപമാനവും പ്രമേയമായി വരുന്ന ഒരു മുഴുനീള കോമഡി ചിത്രമാണ് ഹലോ ദുബായ്ക്കാരന്‍.