ന്യൂഡല്‍ഹി: കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് മല്‍സരത്തിനില്ലെന്ന് അറിയിച്ചതോടെയാണ് കണ്ണന്താനത്തിന്റെ ജയം. രാജസ്ഥാനില്‍ നിന്നാണ് കണ്ണന്താനം രാജ്യസഭയിലെത്തിയത്. രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പേര് നാമനിര്‍ദേശം ചെയ്തത്.
മലയാളിയായ കണ്ണന്താനത്തെ രാജസ്ഥാനില്‍നിന്ന് രാജ്യസഭയിലെത്തിക്കുന്നതിനെതിരെ ബിജെപിയില്‍ നിന്ന് തന്നെ പ്രതിഷേധമുയര്‍ന്നിരുന്നു. 200 അംഗങ്ങളുള്ള രാജസ്ഥാന് നിയമസഭയില്‍ ബിജെപിക്ക് 160 എംഎല്‍എമാരാണുള്ളത്. 24 അംഗങ്ങളുള്ള കോണ്‍ഗ്രസാണ് മുഖ്യ പ്രതിപക്ഷം. മറ്റു കക്ഷികളില്‍ എന്‍പിപിക്കു നാല് എംഎല്‍എമാരും എന്യുജെപിക്കും ബിഎസ്പിക്കും രണ്ട് എംഎല്‍എമാര്‍ വീതവുമാണുള്ളത്. ഏഴു സ്വതന്ത്രന്മാരുമുണ്ട്.