അശ്ലീലചിത്രങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ വിചിത്ര പദ്ധതിയുമായി ഫെയ്‌സ്ബുക്ക്

0
44

അശ്ലീലം പ്രചരിപ്പിക്കുന്നത് തടയാന്‍ നഗ്നചിത്രങ്ങള്‍ ആവശ്യപ്പെട്ട് ഫെയ്‌സ്ബുക്ക്. ഫെയ്‌സ്ബുക്ക് ഉപഭോക്താക്കള്‍ എപ്പോഴെങ്കിലും അവരുടെ നഗ്നചിത്രങ്ങള്‍ മറ്റൊരാള്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ടെങ്കില്‍ അത് ദുരുപയോഗം ചെയ്ത് ഫെയ്‌സ്ബുക്കിലെത്താതിരിക്കാനാണ് ഫെയ്‌സ്ബുക്ക് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഫെയ്‌സ്ബുക്കിന് അയച്ചുകൊടുക്കുന്ന ചിത്രങ്ങളുപയോഗിച്ച് ഫെയ്‌സ്ബുക്ക് ഡിജിറ്റല്‍ ഫിംഗര്‍പ്രിന്റുകള്‍ തയാറാക്കും. ഈ ഫിംഗര്‍ പ്രിന്റുകള്‍ നഗ്നചിത്രങ്ങള്‍ പ്രചരിക്കുന്നത് തടയുമെന്നാണ് ഇവരുടെ അവകാശവാദം.

ചിത്രങ്ങള്‍ പങ്ക് വയ്ക്കുന്നതിന് മുമ്പ് ഓണ്‍ലൈനില്‍ ഇ-സേഫ്റ്റി കമ്മീഷണറുടെ വെബ്‌സൈറ്റിലുള്ള ഒരു ഫോം പൂരിപ്പിച്ചു നല്‍കണം. ഇതിന് ശേഷം ഇ-സേഫ്റ്റി കമ്മീഷണറാണ് ഈ ചിത്രം ഫെയ്‌സ്ബുക്കിന് കൈമാറുക. ഈ ചിത്രം പിന്നീട് ഫെയ്‌സ്ബുക്ക് ഡിജിറ്റല്‍ ഇമോജിയായി മാറ്റും.

ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഏജന്‍സിയുമായി ചേര്‍ന്നാണ് ഫെയ്‌സ്ബുക്ക് ഈ പദ്ധതി തയാറാക്കിയിരിക്കുന്നത്. ഫെയ്‌സ്ബുക്കിന് അയച്ച ചിത്രങ്ങള്‍ വളരെ കുറച്ചുകാലത്തേക്ക് മാത്രമേ സൂക്ഷിച്ചുവയ്ക്കുകയുള്ളൂവെന്നും പിന്നീട് ഇത് ഡിലീറ്റ് ചെയ്യുമെന്നും ഫെയ്‌സ്ബുക്ക് അറിയിച്ചു.