ഇന്ത്യയിലെ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കാന്‍ വേണ്ടി ചെലവഴിക്കുന്ന സമയം രണ്ട് മിനുട്ട് മാത്രം

0
53

ന്യൂഡല്‍ഹി; ഇന്ത്യയിലെ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കാന്‍ വേണ്ടി ചെലവഴിക്കുന്ന ശരാശരി സമയം വെറും രണ്ട് മിനുട്ട് മാത്രമെന്ന് പഠനം

ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലായ ബിഎംജെ ഓപ്പണ്‍ പരിശോധനാ സമയങ്ങളെ കുറിച്ച്‌ 15 രാജ്യങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പ്രതിപാദിച്ചിരിക്കുന്നത്.

ലോക ജനസംഖയയുടെ പകുതിയിലധികം ജനങ്ങള്‍ വസിക്കുന്ന 15 രാജ്യങ്ങളില്‍ പരിശോധന സമയം അഞ്ച് മിനുട്ടില്‍ കൂടുതലെടുക്കുന്നില്ല. അഞ്ച് മിനുട്ടില്‍ കുറവ് പരിശോധനയ്ക്കെടുക്കുന്നത് ഗുണകരമാവില്ലെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു

രാജ്യത്തെ മുഴുവന്‍ ഡോക്ടര്‍മാരുടെയും പരിശോധനാ സമയമല്ല പഠനത്തില്‍ വെളിവാകുന്നതെന്ന് ന്യൂഡല്‍ഹി ആകാശ് ഹെല്‍ത്ത് കെയറിലെ ഡോ. ആശിഷ് ചൗധരി അഭിപ്രായപ്പെട്ടു.

2015-ല്‍ ഇന്ത്യയിലെ ഡോക്ടര്‍മാര്‍ രോഗികളില്‍ ചെലവഴിച്ച പ്രഥമിക പരിശോധന സമയം ശരാശരി രണ്ട് മിനുട്ട് മാത്രമാണ്. പാകിസ്താനില്‍ രോഗികള്‍ക്കായി ഡോക്ടര്‍മാര്‍ ചെലവഴിച്ചത് വെറും 1.3 മിനുട്ടും മാത്രമാണെന്നും പഠനം വെളിവാക്കുന്നു.

സ്വീഡന്‍, നോര്‍വ്വെ, അമേരിക്ക തുടങ്ങിയ വികസിത രാജ്യങ്ങളില്‍ ശരാശരി പരിശോധനാ സമയം 20 മിനുട്ടില്‍ കൂടുതലാണെന്നും പഠനത്തില്‍ പറയുന്നു.
കുറഞ്ഞ പരിശോധനാ സമയം രോഗികളുടെ ആരോഗ്യത്തെ ബാധിക്കുന്നു. ജനറല്‍ മെഡിസിന്‍ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍മാരുടെ കുറവ് സ്ഥിതിഗതികള്‍ വഷളാക്കുന്നുവെന്നും പഠനം പറയുന്നു