ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവു നല്‍കാന്‍ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടതായി സരിത

0
48

തിരുവനനന്തപുരം: ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവ് നല്‍കാന്‍ രമേശ് ചെന്നിത്തല തന്നോട് ആവശ്യപ്പെട്ടെന്ന്് സരിത എസ് നായര്‍. കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് ഫോണിലൂടെയാണ് ചെന്നിത്തല ഇക്കാര്യം ആവശ്യപ്പെട്ടതെന്നും സരിത പറഞ്ഞു. കമ്മീഷന് നല്‍കിയതിനേക്കാള്‍ കൂടുതല്‍ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും സരിത തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

പലരുടെയും മുഖം മൂടി വലിച്ച് കീറാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും മസാല റിപ്പോര്‍ട്ടായി സോളാര്‍ റിപ്പോര്‍ട്ടിനെ കാണരുതെന്നും സരിത പറഞ്ഞു. ഉപഭോക്താക്കളില്‍ നിന്ന് ലഭിച്ച പണം രാഷ്ട്രീയക്കാര്‍ക്ക് കൊടുക്കേണ്ട അവസ്ഥയാണ് തനിക്കുണ്ടായത്. രാഷ്ട്രീയക്കാരെല്ലാം തന്റെ കൈയില്‍ നിന്നും പണം വാങ്ങിയിട്ടുണ്ട്. ആരെയും പ്രതീപ്പെടുത്താന്‍ ഒന്നും ചെയ്തിട്ടില്ലെന്നും സരിത കൂട്ടിച്ചേര്‍ത്തു.

താന്‍ ആരുടേയും കൈയില്‍ നിന്ന് ഞാന്‍ പണം വാങ്ങിയിട്ടില്ല. എല്ലാവരും തന്നെ പറ്റിക്കുകയായിരുന്നു. തന്നോടൊപ്പം നില്‍ക്കേണ്ടവര്‍ പോലും സ്വന്തം കാര്യം നോക്കി പോവുകയായിരുന്നു. കൂടാതെ തന്നെ മോശപ്പെട്ട സ്ത്രീയായി ചിത്രീകരിച്ചെന്നും സരിത പറഞ്ഞു.