ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും തെറ്റുകാര്‍; സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സഭയില്‍ വെച്ചു

0
43

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയുടെ മേശപ്പുറത്ത് വെച്ചു. നാല് വോള്യങ്ങളിലായി 1073 പേജാണ് റിപ്പോര്‍ട്ടിലുള്ളത്.

സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും തെറ്റുകാരാണെന്ന് കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

സരിതയുടെ കത്തുകളും മൊഴികളും ഉള്‍പ്പെടുത്തിയതാണ് റിപ്പോര്‍ട്ട്. സരിതയുടെ മൊഴികളില്‍ പറയുന്ന പലരുമായും അവര്‍ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതിന് തെളിവുകളുണ്ട്. ലൈംഗിക ആരോപണങ്ങളിലും കഴമ്പുണ്ട്. ഈ ആരോപണങ്ങളും പരിഗണിക്കണമെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.