കെ.​എ​ന്‍.​എ.​ഖാ​ദ​ര്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു

0
38

തി​രു​വ​ന​ന്ത​പു​രം: വേ​ങ്ങ​ര മ​ണ്ഡ​ല​ത്തി​ല്‍​നി​ന്നു നി​യ​മ​സ​ഭ​യി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കെ.​എ​ന്‍.​എ.​ഖാ​ദ​ര്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. അ​ള്ളാ​ഹു​വി​ന്‍റെ നാ​മ​ത്തി​ലാ​ണ് മുസ്ലിം ലീഗ് പാര്‍ട്ടി പ്രതിനിധിയായ എം​എ​ല്‍​എ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്.

പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി പാ​ര്‍​ല​മെ​ന്‍റി​ലേ​ക്കു മ​ത്സ​രി​ക്കാ​ന്‍ എം​എ​ല്‍​എ സ്ഥാ​നം രാ​ജി​വ​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് വേ​ങ്ങ​ര​യി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​ന്ന​ത്.

സോ​ള​ര്‍ ജു​ഡീ​ഷ​ല്‍ ക​മ്മി​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് സ​ഭ​യി​ല്‍​വ​യ്ക്കാ​നാ​യി വി​ളി​ച്ചു​ചേ​ര്‍​ത്ത പ്ര​ത്യേ​ക നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു സ​ത്യ​പ്ര​തി​ജ്ഞ.