ചെന്നൈ: ജയ ടിവിയുടെ ഓഫീസില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. എ.ഐ.എ.ഡി.എം.കെയുടെ ഔദ്യോഗിക ചാനലായ ജയാ ടിവിയുടെ ചെന്നൈയിലെ ഓഫീസിലാണ് വ്യാഴാഴ്ച രാവിലെ ആദായനികുതി വകുപ്പ് പരിശോധന തുടങ്ങിയത്. നികുതി വെട്ടിപ്പ് നടന്നതായി റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഇവിടെ മിന്നല്‍ റെയ്ഡ് നടത്തുന്നത് പത്തോളം വരുന്ന ഉദ്യോഗസ്ഥര്‍ രാവിലെ ആറുമണിയോടെയാണ് ഏകാട്ടുതംഗലിലെ ഓഫീസിലെത്തിയത്.
നിലവില്‍ എഐഡിഎംകെ നേതാവായ ശശികലയുടെ കുടുംബമാണ് ജയ ടിവിയെ നിയന്ത്രിക്കുന്നത്. ഇതു ജയ ടിവി ചാനലിനെ മാത്രം കേന്ദ്രീകരിച്ചുള്ള റെയ്ഡ് അല്ലെന്നും മുഴുവന്‍ കമ്ബനിയെയും ഉള്‍പ്പെടുത്തിയുള്ളതാണെന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വ്യാഴാഴ്ച രാവിലെ 6.30 ഓടെയാണ് റെയ്ഡ് ആരംഭിച്ചത്.