ജിഎസ്ടി കുറയും: ഫര്‍ണിച്ചറുകളും മറ്റും വാങ്ങാന്‍ ഒരാഴ്ച കൂടി കാത്തിരിക്കൂ

0
52


വീട്ടിലേയ്ക്കാവശ്യമുള്ള ഫര്‍ണിച്ചറുകളും ഇലക്ട്രിക്കല്‍ സ്വിച്ചുകളും വാങ്ങാനിരിക്കുന്നവര്‍ അടുത്ത വെള്ളിയാഴ്ചവരെ കാത്തിരിക്കൂ. ഗുവാഹട്ടിയില്‍ നടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ 165 ഉത്പന്നങ്ങളുടെ നികുതി സ്ലാബ് 28-ല്‍നിന്ന് 18 ശതമാനമാക്കി കുറയ്ക്കാനാണ് തീരുമാനം. സാനിറ്ററി വെയര്‍, ഇലക്ട്രിക് സ്വിച്ച്, ഫര്‍ണിച്ചര്‍, സോപ്പുപൊടി തുടങ്ങിയവയുടെ നികുതിയാണ് 18 ശതമാനമായി കുറയുക.

എന്നാല്‍ ഡിജിറ്റല്‍ ക്യാമറ, ഷേവിങ് ക്രീം, പെയിന്റ്, സിഗരറ്റ്, പാന്‍ മസാല, ചോക്കലേറ്റ്, സൗന്ദര്യവര്‍ധക വസ്തുക്കള്‍, വാക്വം ക്ലീനര്‍, റഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍, ഹെയര്‍ ഡൈ, മാര്‍ബിള്‍, ഗ്രാനൈറ്റ് എന്നീ 62 ഉത്പന്നങ്ങള്‍ക്ക് കൂടിയ നികുതി തുടരും. പൊതുവായ ചില ഉത്പന്നങ്ങളുടെ നികുതി 18 ശതമാനത്തില്‍നിന്ന് 12 ശതമാനമായും കുറച്ചേക്കും.

കൂടാതെ, റിയല്‍ എസ്റ്റേറ്റ് മേഖലയെ ജിഎസ്ടിയുടെ കീഴില്‍ കൊണ്ടുവരുന്നതിനെക്കുറിച്ചും ജിഎസ്ടി കൗണ്‍സില്‍ യോഗം ചര്‍ച്ചചെയ്യും.