ജിഷ്ണു പ്രണോയിയുടെ കഥ സിനിമയാകുന്നു

0
36

ജിഷ്ണു പ്രണോയിയുടെ കഥ സിനിമയാകുന്നു. ബാലചന്ദ്ര മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

‘എന്നാലും ശരത് ‘ എന്നാണ് ചിത്രത്തിന്റെ പേര്.

ചിത്രത്തിന്റെ ഫസ്റ്റ്‍ ലുക്ക് പോസ്റ്റര്‍ ഇപ്പോള്‍ പുറത്തെത്തിയിരിക്കുകയാണ്.

ബാലചന്ദ്ര മേനോന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പങ്കുവെച്ചത്.

2015 ല്‍’ഞാന്‍ സംവിധാനം ചെയ്യും’എന്ന ചിത്രത്തിന് ശേഷം ബാലചന്ദ്ര മേനോന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘എന്നാലും ശരത്’.

സമകാലിക സംഭവ വികാസങ്ങള്‍ ആസ്പദമാക്കിയാണ് ചിത്രം മുമ്പോട്ട് പോവുക എന്ന സൂചനയാണ് പോസ്റ്റര്‍ നല്‍കുന്നത്.