ബെര്‍ലിന്‍ : ഭിന്നലിംഗക്കാരെ അംഗീകരിക്കാന്‍ ജര്‍മനി തീരുമാനിച്ചു. സര്‍ട്ടിഫിക്കറ്റിലും മറ്റും മൂന്നാംലിംഗമെന്ന് രേഖപ്പെടുത്തണമെന്ന് കോടതി ഉത്തരവിട്ടു.
ഇന്റര്‍, അല്ലെങ്കില്‍ ഗവരിയസ് എന്ന് രേഖപ്പെടുത്താനാണ് ഉത്തരവ്.ഇതുവരെ മെയില്‍, ഫീമെയില്‍ മാത്രമായിരുന്ന ലിംഗനിര്‍ണയ കോളത്തില്‍ നല്‍കിയിരുന്നത്.
മൂന്നാംലിംഗക്കാരുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന പ്രവര്‍ത്തകരും ട്രാന്‍സ്ജെന്‍ഡേഴ്സും കോടതി ഉത്തരവിനെ ‘ചെറിയ വിപ്ളവം’ എന്ന് വിളിച്ച് ആഘോഷിച്ചു.