നഴ്‌സുമാരുടെ ശമ്പള വര്‍ധനവിനെതിരെ മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി

0
70

ന്യൂഡല്‍ഹി: നഴ്‌സുമാരുടെ ശമ്പള വര്‍ധനവിനെതിരെ ആശുപത്രി മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. സര്‍ക്കാര്‍ നിയോഗിച്ച മിനിമം വേജസ് കമ്മിറ്റിയുടെ തീരുമാനങ്ങള്‍ നടപ്പാക്കരുതെന്നും തങ്ങളുടെ ഭാഗം പരിഗണിക്കാതെയാണ് കമ്മിറ്റി തീരുമാനമെടുത്തതെന്നും ചൂണ്ടിക്കാണിച്ചാണ് മാനേജ്‌മെന്റുകള്‍ കോടതിയെ സമീപിച്ചത്. ഈ ഹര്‍ജി ആദ്യം പരിഗണിച്ചപ്പോള്‍ മിനിമം വേജസ് കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. എന്നാല്‍ ഇന്നും വീണ്ടും പരിഗണിച്ചപ്പോഴാണ് ഹര്‍ജി തള്ളിയത്.

സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ വേതനം പരിഷ്‌കരിച്ച് മിനിമം വേജസ് കമ്മിറ്റി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് അംഗീകരിച്ച സര്‍ക്കാര്‍ നഴ്‌സുമാര്‍ക്ക് അടിസ്ഥാന വേതനമായി 20,000 രൂപ നശ്ചിയിച്ചിരുന്നു. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് പ്രഖ്യാപിച്ചാണ് ആശുപത്രി മാനേജ്‌മെന്റുകള്‍ കോടതിയെ സമീപിച്ചത്.