മുംബൈയില്‍ സര്‍വീസിനിടെ മോണോറെയില്‍ ട്രെയിന്‍ കോച്ചുകള്‍ കത്തി

0
53

മുംബൈ: യാത്രക്കിടെ മോണോറെയില്‍ ട്രെയിനിന്റെ രണ്ടു കോച്ചുകള്‍ കത്തി നശിച്ചു. കോച്ചുകളില്‍ യാത്രക്കാരില്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. വ്യാഴാഴ്ച പുലര്‍ച്ചെ 5.30 നാണ് ചെമ്പൂരിലെ മൈസൂര്‍ കോളനി സ്‌റ്റേഷന് സമീപത്തുവെച്ചാണ് അപകടം. തുടര്‍ന്ന് സ്‌റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തി തീയണക്കുകയായിരുന്നു.

അപകടത്തെ തുടര്‍ന്ന് മോണോ ലൈനിലൂടെയുള്ള സര്‍വീസ് റദ്ദാക്കി. ചെമ്പൂരില്‍ നിന്നും വഡാല സ്‌റ്റേഷന്‍ വരെയാണ് മോണോറെയില്‍ ലൈനുള്ളത്. പുലര്‍ച്ചെ അഞ്ചു മണിമുതല്‍ അര്‍ദ്ധരാത്രിവരെയാണ് മോണോറെയില്‍ സര്‍വീസുള്ളത്.