ഉമ്മന്‍ചാണ്ടിയും ആര്യാടനും സരിതയെ സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്തു

0
35

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദ്, അടൂര്‍ പ്രകാശ്, എ.പി.അനില്‍കുമാര്‍ തുടങ്ങിയവര്‍ സരിതയെ ശാരീരികമായും സാമ്പത്തികമായും ചൂഷണം ചെയ്‌തെന്ന് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉമ്മന്‍ചാണ്ടിയുടെ ഓഫീസ് സ്റ്റാഫ് അനധികൃതമായി സരിതയെ സഹായിച്ചു. ഉമ്മന്‍ചാണ്ടി രണ്ട് കോടി 16 ലക്ഷം രൂപ കൈപ്പറ്റുകയും സരിതയെ ശാരീരികമായി ചൂഷണം ചെയ്യുകയുമുണ്ടായി. ആര്യാടന്‍ മുഹമ്മദ് പല തവണ സരിതയെ ശാരീരികമായി ചൂഷണം ചെയ്തു. ഇതിനുപുറമെ 25 ലക്ഷം രൂപ കൈപ്പറ്റി.

അടൂര്‍ പ്രകാശ്, എ.പി.അനില്‍കുമാര്‍ എന്നീ മുന്‍മന്ത്രിമാര്‍ സരിതയെ ശാരീരികമായി ഉപയോഗിച്ചു. അനില്‍കുമാര്‍ ഓഫീസ് സ്റ്റാഫായ നസീറുള്ള വഴി ഏഴ് ലക്ഷം രൂപ കൈപ്പറ്റിയെന്നും ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.