യൂബറിന്റെ പറക്കും ടാക്‌സികള്‍ വരുന്നു

0
79

Image result for uber flying taxis

ലോസ് എയ്ഞ്ചലസ്: പ്രമുഖ ഓണ്‍ലൈന്‍ ടാക്സി കമ്പനിയായ യൂബര്‍ പറക്കും ടാക്സികള്‍ രംഗത്തിറക്കാനൊരുങ്ങുന്നു. അന്താരാഷ്ട്ര ഗവേഷണ സ്ഥാപനമായ നാസയുമായി ചേര്‍ന്നാണ് യൂബര്‍ പുതിയ സംരംഭത്തിനൊരുങ്ങുന്നത്.
ലോസ് എയ്ഞ്ചലസില്‍ ബുധനാഴ്ച ഇതു സംബന്ധിച്ച പ്രഖ്യാപനം കമ്പനി നടത്തി.

നാസയുടെ യുടിഎം (Unmanned Traffic Management) പദ്ധതിയുടെ സഹായത്തോടെയാണ് യൂബര്‍ പൈലറ്റില്ലാത്ത ചെറുവിമാനങ്ങള്‍ ടാക്സികളായി ഇറക്കുന്നത്. തിരഞ്ഞെടുത്ത അമേരിക്കന്‍ നഗരങ്ങളില്‍ 2020 ഓടെ പരീക്ഷണാടിസ്ഥാനത്തില്‍ ടാക്സികള്‍ ഓടിച്ചു തുടങ്ങുകയാണ് ലക്ഷ്യം.

Image result for uber flying taxis

നഗരപ്രദേശങ്ങളില്‍ ആകാശമാര്‍ഗേനയുള്ള ഗതാഗതത്തിന് നാസയുമായി ചേര്‍ന്ന് കൂടുതല്‍ പദ്ധതികള്‍ ഉദ്ദേശിക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു. വ്യാവസായികാടിസ്ഥാനത്തില്‍ 2023-ഓടെ ടാക്സിയുടെ പ്രവര്‍ത്തനം ആരംഭിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. 2028-ല്‍ ലോസ് എയ്ഞ്ചലസില്‍ നടക്കുന്ന ഒളിംപിക്സിന് മുന്‍പുതന്നെ ടാക്സി സര്‍വ്വീസ് സര്‍വ്വസാധാരണമാക്കാനാണ് നീക്കം. തുടക്കത്തില്‍ പൈലറ്റായിരിക്കും വിമാനം പറത്തുക. പിന്നീട് പൈലറ്റില്ലാതെ പറക്കുന്ന സാങ്കേതികവിദ്യയിലേയ്ക്ക് മാറും.

Related image

സുരക്ഷിതവും ചെലവ് കുറഞ്ഞതും പ്രകൃതി സൗഹൃദപരവുമായിരിക്കും ഇത്തരം ചെറു വിമാനങ്ങളെന്നും കമ്പനി വ്യക്തമാക്കി. വായു മാര്‍ഗ്ഗം നഗരപ്രദേശത്തു കൂടിയുള്ള സഞ്ചാരത്തിന് വളരെ കുറഞ്ഞ സമയം മാത്രം മതിയാകും എന്നതാണ് പദ്ധതിയുടെ നേട്ടം.