സോളാര്‍ കമ്മീഷന്റെ കണ്ടെത്തല്‍ അതീവ ഗുരുതരം: വി.എം.സുധീരന്‍

0
23


തിരുവനന്തപുരം: സോളാര്‍ കമ്മീഷന്റെ കണ്ടെത്തല്‍ അതീവ ഗുരുതരമെന്ന് മുന്‍ കെപിസിസി അദ്ധ്യക്ഷന്‍ വി.എം.സുധീരന്‍ പ്രതികരിച്ചു. സോളാര്‍ തട്ടിപ്പിനെ സംബന്ധിച്ച ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് അതീവ ഗുരുതരമെന്ന് സുധീരന്‍ പറഞ്ഞത്. ഈ വിഷയത്തില്‍ കൂടുതലൊന്നും പറയുന്നില്ലെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സോളാര്‍ തട്ടിപ്പിനെ സംബന്ധിച്ച ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉള്ളത്. യുഡിഎഫ് നേതാക്കള്‍ അഴിമതിക്ക് കൂട്ടുനിന്നെന്നും സരിതയുടെ ലൈംഗികാരോപണത്തില്‍ വാസ്തവമുണ്ടെന്നും കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച കമ്മീഷന്‍ തന്നെയാണ് ഉമ്മന്‍ചാണ്ടിക്കും മറ്റ് അംഗങ്ങള്‍ക്കും എതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്.