സോളാര്‍ കേസില്‍ തോമസ് ചാണ്ടിക്കുവേണ്ടി ഇടതു സര്‍ക്കാര്‍ ഒത്തുതീര്‍പ്പിന് വഴങ്ങിയെന്ന് കുമ്മനം

0
43
Kummanam Rajasekharan

Image result for kummanam
തിരുവനന്തപുരം: സോളാര്‍ കേസില്‍ തോമസ് ചാണ്ടിക്കുവേണ്ടി ഇടതു സര്‍ക്കാര്‍ ഒത്തുതീര്‍പ്പിന് വഴങ്ങിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ടാണ് നിയമസഭയില്‍ വയ്‌ക്കേണ്ടിയിരുന്നതെന്നും എന്നാല്‍ അതല്ല നിയമസഭയില്‍ വച്ചതെന്നും കുമ്മനം വ്യക്തമാക്കി. തോമസ് ചാണ്ടി വിഷയത്തില്‍ കോണ്‍ഗ്രസിന്റെ വായടപ്പിക്കാനുള്ള നടപടിയാണ് ഇപ്പോള്‍ ഇടതു സര്‍ക്കാര്‍ ചെയ്തതെന്നും കുമ്മനം കുറ്റപ്പെടുത്തി.

ഇടതുപക്ഷവും വലതുപക്ഷവും ഒത്തുതീര്‍പ്പിന്റെ രാഷ്ട്രീയക്കളി നടത്തിയെന്നും ഒത്തുതീര്‍പ്പ് രാഷ്ട്രീയമെന്ന വി.ടി.ബല്‍റാമിന്റെ ആരോപണം മറനീക്കി പുറത്തുവന്നുവെന്നും കുമ്മനം ആരോപിച്ചു.

അതേസമയം, സ്ത്രീപീഡകരുടേയും അഴിമതിക്കാരുടേയും കൂടാരമായി മാറിയ കെ.പി.സി.സി പിരിച്ചു വിടണമെന്നും കേരള രാഷ്ടീയത്തിലെ ഏറ്റവും വലിയ അശ്ലീലമായി കോണ്‍ഗ്രസ് മാറിയെന്നും കുമ്മനം പറഞ്ഞു.
രാജ്യത്തിന് മുന്നില്‍ കേരളത്തെ അപമാനിച്ച കോണ്‍ഗ്രസ് നേതാക്കള്‍ പൊതു പ്രവര്‍ത്തനം ഉപേക്ഷിച്ച് ജനങ്ങളോട് മാപ്പു പറയണമെന്നും കോണ്‍ഗ്രസിന്റെ പ്രതീകമായ തിരുവനന്തപുരത്തെ ഇന്ദിരാഭവന്‍ അടച്ചു പൂട്ടണമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.