തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജന് കമ്മിഷന്റെ റിപ്പോര്‍ട്ട് കൊണ്ട് യു.ഡി.എഫിനെ ഇല്ലാതാക്കാനാകുമെന്ന് ആരും കരുതേണ്ടയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. റിപ്പോര്‍ട്ട് രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
തോമസ് ചാണ്ടിയെ അധികാരത്തിലുരുത്തി ധാര്‍മികതയെ പറ്റി പറയാന്‍ മുഖ്യമന്ത്രിക്ക് അവകാശമില്ല. തോമസ് ചാണ്ടിയെ മന്ത്രിയായി തുടരാന്‍ ജനം അനുവദിക്കില്ലന്നും ചെന്നിത്തല വ്യക്തമാക്കി