സോളാര്‍ റിപ്പോര്‍ട്ടിലൂടെ ജസ്റ്റിസ് ശിവരാജന്‍ മഞ്ഞ ജേര്‍ണലിസത്തിന് പഠിക്കുകയാണോ?: എന്‍.എസ് മാധവന്‍ 

0
54

തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ടിലൂടെ ജസ്റ്റിസ് ശിവരാജന്‍ മഞ്ഞ ജേര്‍ണലിസത്തിന് പഠിക്കുകയാണോയെന്ന് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. അന്വേഷണത്തിലൂടെ വ്യക്തത വരുത്താത്ത അവഹേളനപരമായ കാര്യങ്ങള്‍ ജസ്റ്റിസ് ശിവരാജന്‍ മുന്നോട്ട് വെക്കുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു. സോളാര്‍ റിപ്പോര്‍ട്ടില്‍ സരിതയുടെ കത്ത് ചേര്‍ത്തതുമായി ബന്ധപ്പെട്ടാണ് മാധവന്റെ അഭിപ്രായ പ്രകടനം.

അഴിമതി ഒരുപക്ഷേ നടന്നിരിക്കാമെന്ന് എന്‍എസ് മാധവന്‍ ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ ലൈംഗിക പീഡനം നടന്നിട്ടുണ്ടോ എന്നതില്‍ അദ്ദേഹം സംശയം പ്രകടിപ്പിച്ചു. സരിതയുടെ കത്ത് മുന്നോട്ടുവച്ച് ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയാണ് കമ്മീഷന്‍ ചെയ്തിരിക്കുന്നത്. അന്വേഷണത്തിലൂടെ വ്യക്തത വരുത്താത്ത, അവഹേളനപരമായ അനുബന്ധങ്ങള്‍ അനാവശ്യവും അതുകൊണ്ടുതന്നെ അപകീര്‍ത്തികരവുമാണ്. ജസ്റ്റിസ് ശിവരാജന്‍ മഞ്ഞ ജേണലിസത്തിനു പഠിക്കുകയാണോയെന്ന് മാധവന്‍ ട്വീറ്ററില്‍ ചോദിച്ചു.