ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ 72 ശതമാനം പോളിങ് രേഖപ്പെടുത്തി

0
50


ഷിംല: ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ 72 ശതമാനം പോളിങ് രേഖപ്പെടുത്തി. രാവിലെ എട്ട് മണി മുതലാണ് വോട്ടെടുപ്പ് തുടങ്ങിയത്.

19 വ​നി​ത​ക​ള്‍ ഉ​ള്‍​പ്പെ​ടെ 338 സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ്​ മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്. കോണ്‍ഗ്രസും ബി.ജെ.പി.യും ആകെയുള്ള 68 സീറ്റുകളിലേക്കും മത്സരിക്കുന്നുണ്ട്. ബി.എസ്.പി. 42 സീറ്റിലും സി.പി.എം. 14 സീറ്റിലും സ്വാഭിമാന്‍ പാര്‍ട്ടിയും ലോക് ഗഠ്ബന്ധന്‍ പാര്‍ട്ടിയും ആറുവീതം സീറ്റുകളിലും സി.പി.ഐ. മൂന്നുസീറ്റിലും മത്സരിക്കുന്നു.

വോട്ടെടുപ്പ് തുടങ്ങി ആദ്യമണിക്കൂറുകളില്‍ 14 ശതമാനത്തോളം പോളിങ് മാത്രമാണ് രേഖപ്പെടുത്തിയത്. എന്നാല്‍ വൈകിട്ട് നാലുമണിയോടെ 64 ശതമാനത്തിലേക്ക് പോളിങ് ഉയര്‍ന്നു.