ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സ്ത്രീ കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്തു

0
46

Related image
കണ്ണൂര്‍: ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സ്ത്രീ കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്തു. കണ്ണൂര്‍ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. കുറ്റ്യേരി സ്വദേശി രാമചന്ദ്രന്റെ ഭാര്യ പുഴക്കര തങ്കമണിയാണ് ആത്മഹത്യ ചെയ്തത്.

ടൈഫോയ്ഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തങ്കമണി ശുചിമുറിയില്‍ കയറി ബ്ലേഡുകൊണ്ട് കഴുത്തു മുറിക്കുകയായിരുന്നു. ഉടന്‍തന്നെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.