കൊച്ചി: മുന്‍മന്ത്രി എ.കെ.ശശീന്ദ്രനെതിരായ അശ്ലീല ഫോണ്‍വിളി കേസ് ഒത്തുതീര്‍പ്പാകും. താനും ശശീന്ദ്രനും തമ്മിലുള്ള കേസ് കോടതിയ്ക്ക് പുറത്ത് ഒത്തുതീര്‍പ്പായതായി പരാതിക്കാരി ഹൈക്കോടതിയെ അറിയിച്ചു. പരാതി പിന്‍വലിക്കാന്‍ അനുവദിക്കണമെന്നും പരാതിക്കാരി കോടതിയോട് അപേക്ഷിച്ചു.
മംഗളം ടെലിവിഷന്‍ ചാനലിന്റെ ആദ്യ സംപ്രേഷണ ദിവസത്തെ വാര്‍ത്തയായാണ് ഫോണ്‍ സംഭാഷണം പുറത്തുവിട്ടത്. മന്ത്രിയോട് സഹായം അഭ്യര്‍ത്ഥിച്ച വീട്ടമ്മയോട് അശ്ലീലച്ചുവയോടെ സംസാരിച്ചതിന്റെ റെക്കോഡിങ് ആണെന്ന് പറഞ്ഞായിരുന്നു വാര്‍ത്ത. തുടര്‍ന്ന് ശശീന്ദ്രന് മന്ത്രി സ്ഥാനം രാജിവെച്ചു.
പിന്നീട് വാര്‍ത്ത ‘ഹണി ട്രാപ്പ്’ ആണെന്ന് വ്യക്തമായിരുന്നു. ഇതേത്തുടര്‍ന്ന് ചാനല്‍ സിഇഒ ഉള്‍പ്പടെ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തിരുന്നു.