തിരുവനന്തപുരം: ഒന്‍പതാം ക്ലാസില്‍ തോല്‍ക്കുന്ന കുട്ടികള്‍ക്കായി സേ പരീക്ഷ. സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് നടപടി. സംസ്ഥാന സര്‍ക്കാര്‍ സേ പരീക്ഷ നടത്താന്‍ അനുമതി നല്കി ഉത്തരവിറക്കിയിരിക്കുകയാണ്.
സേ പരീക്ഷ മേയ് മാസത്തില്‍ നടത്തി അര്‍ഹതപ്പെട്ടവര്‍ക്ക് ജൂണ്‍ ആദ്യവാരംതന്നെ പത്താം ക്ലാസിലേക്ക് സ്ഥാനക്കയറ്റം നല്‍കാമെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടറും നിര്‍ദേശിച്ചിരുന്നു.