ബംഗളൂരു: കര്‍ണ്ണാടക്കാര്‍ ഇന്ന് ടിപ്പു ജയന്തി ആഘോഷിക്കും. ടിപ്പു ജയന്തി ആഘോഷി്കകുന്നതിനോട് ബി.ജെ.പി, സംഘ്പരിവാര്‍ സംഘടനകളുടെ എതിര്‍പ്പിനിടെയാണ് കര്‍ണാടകയില്‍ വെള്ളിയാഴ്ച ടിപ്പു ജയന്തി ആഘോഷിക്കുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്.
ബംഗളൂരു, കുടക്, ഉഡുപ്പി, ദക്ഷിണ കന്നട, കോലാര്‍, ബീദര്‍, കലബുറഗി, യാദ്ഗിര്‍ ജില്ലകളില്‍ മുന്‍കരുതലായി കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചു. കുടക്, ഉഡുപ്പി, കോലാര്‍ എന്നിവിടങ്ങളില്‍ ശനിയാഴ്ച വരെ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടിപ്പുവിനെ എതിര്‍ക്കുന്ന സംഘടനകള്‍ കുടക് ജില്ലയില്‍ ബന്ദിന് ആഹ്വനം ചെയ്തു.
സംസ്ഥാനതല ഉദ്ഘാടനം ബംഗളൂരു വിധാന്‍ സൗധയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ നിര്‍വഹിക്കും. എല്ലാ ജില്ല, താലൂക്ക് ആസ്ഥാനങ്ങളിലും ആഘോഷങ്ങള്‍ നടക്കും. ബംഗളൂരുവില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ റാലികള്‍ക്കും പൊതുപരിപാടികള്‍ക്കും സിറ്റി പൊലീസ് വിലക്കേര്‍പ്പെടുത്തി. ടിപ്പു ജയന്തി സമാധാനപരമായി സംഘടിപ്പിക്കുന്നതിന് നഗരത്തില്‍ എല്ലാവിധ പൊതുപരിപാടികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയതായി സിറ്റി പൊലീസ് കമീഷണര്‍ ടി. സുനില്‍കുമാര്‍ അറിയിച്ചു.