ഡല്‍ഹി സര്‍ക്കാര്‍ ട്രാന്‍സ്‌പോര്‍ട്ട് ബസുകളില്‍ സൗജന്യ യാത്രയൊരുക്കുന്നു

0
103

Related image
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണ പ്രശ്നത്തിന് പരിഹാരമെന്നോണം ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ യാത്രക്കാര്‍ക്ക് സൗജന്യ യാത്ര ഒരുക്കുന്നു. ഒറ്റ-ഇരട്ട അക്ക സമ്പ്രദായം നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് സൗജന്യ യാത്ര. യാത്രാ സൗജന്യം നടപ്പിലാക്കുന്നത് ഡല്‍ഹിയിലെ യാത്രക്കാരെ പൊതുഗതാഗത സംവിധാനത്തിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

ഡി.ടി.സി (ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍) ബസുകളും ക്ലസ്റ്റര്‍ ബസുകളുമാണ് സൗജന്യ യാത്ര നല്‍കാന്‍ തയ്യാറായിട്ടുള്ളത്. ഏകദേശം 4000 ബസുകളാണ് ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുള്ളത്. 1600 ക്ലസ്റ്റര്‍ ബസുകളുമുണ്ട്. 35 ലക്ഷത്തോളം യാത്രക്കാര്‍ ദിവസേന പൊതുഗതാഗതത്തെ ആശ്രയിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്.

അന്തരീക്ഷ മലീനീകരണം നിയന്ത്രണ വിധേയമാവാത്ത സാഹചര്യത്തിലാണ് ഡല്‍ഹിയില്‍ ഒറ്റ-ഇരട്ട അക്ക നമ്പര്‍ ഗതാഗത നിയന്ത്രണ സംവിധാനം വരുന്നത്. നവംബര്‍ 13 മുതല്‍ 17 വരെയാണ് ഒറ്റ-ഇരട്ട അക്ക സമ്പ്രദായം നടപ്പിലാക്കുന്നത്. മുന്‍പ് മൂന്നുതവണ ഡല്‍ഹിയില്‍ ഒറ്റ-ഇരട്ട അക്ക സമ്പ്രദായം നടപ്പിലാക്കിയിരുന്നു.