തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്: ഭരണസമിതി കാലാവധി രണ്ടുവര്‍ഷമാക്കാന്‍ ശുപാര്‍ശ

0
47

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ രണ്ടു വര്‍ഷമായി കുറയ്ക്കാന്‍ പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവില്‍ ഭരണസമിതി അംഗങ്ങളുടെ കാലാവധി മൂന്നു വര്‍ഷമാണ്.

മന്ത്രിസഭ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിനായി ഗവര്‍ണറുടെ അംഗീകാരത്തിന് അയച്ചു. 1950 ലെ തിരുവിതാംകൂര്‍ – കൊച്ചി ഹിന്ദുമത സ്ഥാപന നിയമം ഭേദഗതി ചെയ്തുകൊണ്ടാണ് ഓര്‍ഡിനന്‍സ് ഇറക്കുന്നത്. തിരുവിതാംകൂര്‍- കൊച്ചി ദേവസ്വം ബോര്‍ഡുകളുടെ പ്രസിഡന്റിന്റേയും അംഗങ്ങളുടേയും ഓണറേറിയം കാലാകാലങ്ങളില്‍ പുതുക്കി നിശ്ചയിക്കാനും സിറ്റിംഗ് ഫീസ് ഏര്‍പ്പെടുത്താനും സര്‍ക്കാരിന് അധികാരം നല്‍കുന്നതിനുകൂടി ഉദ്ദേശിച്ചാണ് നിയമം ഭേദഗതി ചെയ്യുന്നത്.

നിലവിലെ ഭരണസമിതി നാളെ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കാനിരിക്കെയാണ് മന്ത്രിസഭാ തീരുമാനം. ഓര്‍ഡിനന്‍സ് നിലവില്‍ വരുന്നതോടെ പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രസിഡന്റും അജയ് തറയില്‍ അംഗവുമായ ബോര്‍ഡ് സ്ഥാനമൊഴിയേണ്ടിവരും. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ഈ ഭരണസമിതി നിലവില്‍ വന്നത്.