തെലുങ്കാനയില്‍ ഉറുദുവിനെ രണ്ടാം ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ചു

0
47

Image result for telangana cm
ഹൈദരാബാദ്: തെലുങ്കാന സര്‍ക്കാര്‍ ഉറുദുവിനെ സംസ്ഥാനത്തെ രണ്ടാം ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ചു. നീണ്ടകാലത്തെ ആവശ്യം അംഗീകരിക്കുകയാണെന്നും ഇനി മുതല്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഉറുദു സംസാരിക്കുന്ന ഒരു ഉദ്യോഗസ്ഥന്‍ ഉണ്ടായിരിക്കുമെന്നും മുഖ്യമന്ത്രി ചന്ദ്രശേഖര റാവു പറഞ്ഞു.

സംസ്ഥാനത്ത് നടക്കുന്ന എല്ലാ മത്സര പരീക്ഷകളും ഉറുദുവിലും സംഘടിപ്പിക്കും. കൂടാതെ ഉര്‍ദുവില്‍ ലഭിക്കുന്ന പരാതികള്‍ക്ക് ഉറുദുവില്‍ മറുപടി നല്‍കുന്നതിനുള്ള നടപടികളും ഉണ്ടാകും. കഴിഞ്ഞ ദിവസം തെലുങ്കാന നിയമസഭയിലാണ് ഉറുദു രണ്ടാം ഭാഷയായി പ്രഖ്യാപിച്ചത്.

സര്‍ക്കാരിന്റെ നീക്കം മുസ്ലിം വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണെന്നാണ് വിലയിരുത്തല്‍. തെലുങ്കാനയില്‍ 12.7 ശതമാനമാണ് മുസ്ലിം ജനസംഖ്യ.