തോമസ് ചാണ്ടിയുടെ ഔദ്യോഗിക വസതിക്കു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

0
43

തിരുവനന്തപുരം : തോമസ് ചാണ്ടിയുടെ ഔദ്യോഗിക വസതിക്കു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം.

തോമസ് ചാണ്ടിയുടെ ഔദ്യോഗിക വസതിക്കു മുന്നില്‍ ഇന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് സമരം നടത്തി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടാകുകയും ഇവരെ അറസ്റ്റ് ചെയ്തു നീക്കുകയുമായിരുന്നു.

കായല്‍ കയ്യേറ്റവും ലോക്ക് പാലസ് റിസോര്‍ട്ടിലേക്ക് ഭൂമി മണ്ണിട്ട് നികത്തിയത് അടക്കം നിരവധി ആരോപണങ്ങളാണ് ചാണ്ടിക്കെതിരെ ഉയര്‍ന്നത്. ലേക്ക് പാലസിന്റെ നിയമലംഘനത്തെക്കുറിച്ചുള്ള കളക് ടറുടെ റിപ്പോര്‍ട്ട് കൂടി വന്നതോടെ തോമസ് ചാണ്ടി കൂടുതല്‍ പ്രതിരോധത്തിലായി.