തോമസ് ചാണ്ടി രാജിവെയ്‌ക്കേണ്ടതില്ലെന്ന് എന്‍സിപി നേതൃത്വം

0
43


തിരുവനന്തപുരം: കായല്‍ കൈയ്യേറ്റവുമായി ബന്ധപ്പെട്ട് മന്ത്രി തോമസ് ചാണ്ടി രാജിവെയ്ക്കേണ്ടതില്ലെന്ന് എന്‍സിപി നേതൃത്വം. അന്വേഷണം നടക്കുമ്പോള്‍ രാജിവെയ്‌ക്കേണ്ട സാഹചര്യമില്ലെന്നും തോമസ് ചാണ്ടിയുടെ കാര്യത്തില്‍ നിയമോപദേശം വരട്ടെയെന്നുമുള്ള നിലപാടിലാണ് എന്‍സിപി.

തോമസ് ചാണ്ടി നിയമം ലംഘിച്ചിട്ടില്ലെന്നും കൈയ്യേറ്റം ഉണ്ടെങ്കില്‍ ഉത്തരവാദിത്വം ഉദ്യോഗസ്ഥര്‍ക്കാണെന്നും എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി.പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. മുഖ്യമന്ത്രി തോമസ് ചാണ്ടിയെ വിളിപ്പിച്ചിട്ടില്ല. ഇതുസംബന്ധിച്ച് വരുന്ന വാര്‍ത്തകള്‍ ശരിയല്ല. രാഷ്ട്രീയ പ്രേരിതമായ പ്രക്ഷോഭമാണ് ഇപ്പോള്‍ നടക്കുന്നതെന്നും കോടതിയുടെ പരാമര്‍ശത്തെക്കുറിച്ച് ഒന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തോമസ് ചാണ്ടിക്കെതിരായ കളക്ടറുടെ റിപ്പോര്‍ട്ടും, നിയമോപദേശവും വന്ന സാഹചര്യത്തില്‍ സിപിഎം നിലപാട് കടുപ്പിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. രാജിയുടെ കാര്യത്തില്‍ തീരുമാനം സ്വയം കൈക്കൊള്ളണമെന്ന് തോമസ് ചാണ്ടിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തോമസ് ചാണ്ടിയെ പിന്തുണച്ച് എന്‍സിപി സംസ്ഥാന നേതൃത്വം രംഗത്തെത്തിയിരിക്കുന്നത്.