ബിജെപിക്ക് വെല്ലുവിളിയുമായി ഗുജറാത്തില്‍ 75 സീറ്റുകളില്‍ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി ശിവസേന

0
47


അഹമ്മദാബാദ്: ബിജെപിയാണ് തങ്ങളുടെ മുഖ്യശത്രുവെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ ഗുജറാത്തില്‍ ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്തി ശിവസേന. ഗുജറാത്തില്‍ 75 സീറ്റുകളിലേക്കുവരെ ഒറ്റയ്ക്ക് മത്സരിക്കാനാണ് ശിവസേനയുടെ നീക്കം.

കേന്ദ്രത്തിലും മഹാരാഷ്ട്രയിലും എന്‍ഡിഎ മുന്നണിയിലാണെന്നത് കാര്യമാക്കുന്നില്ലെന്നില്ല. ഗുജറാത്തില്‍ 50 മുതല്‍ 75 സീറ്റുകളില്‍ വരെ ഉടന്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്ന് ശിവസേന നേതാവും രാജ്യസഭാ എംപിയുമായ അനില്‍ ദേശായി അറിയിച്ചു. ഒരാഴ്ച മുന്‍പ് ഗുജറാത്തില്‍ 25 സീറ്റുകളില്‍ മത്സരിക്കുമെന്നായിരുന്നു ശിവസേനയുടെ പ്രഖ്യാപനം.
ജയിക്കുക എന്നതിലുപരി ഹിന്ദുത്വ അജന്‍ഡ പറഞ്ഞ് വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തി ബിജെപിക്ക് ബദലാകാനാണു ശിവസേനയുടെ ശ്രമം. നോട്ടു നിരോധനം, ജിഎസ്ടി വിഷയങ്ങളില്‍ ദേശീയ തലത്തിലും ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ശിവസേന ഉന്നയിക്കുന്നത്.

അതേസമയം, കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ചു തീരുമാനം കൈക്കൊള്ളുന്നതിനായി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ഇന്ന് യോഗം ചേര്‍ന്നേക്കും.