തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് തന്നെ ബ്ലാക്ക്മെയില്‍ ചെയ്തത് ആരെന്ന് പിന്നീട് വെളിപ്പെടുത്തുമെന്ന് ഉമ്മന്‍ചാണ്ടി. എന്നാല്‍ അത് ആര്.ബാലകൃഷ്ണപിള്ളയാണെന്ന റിപ്പോര്‍ട്ടുകള്‍ അദ്ദേഹം നിഷേധിച്ചു. ‘അത് പിള്ളയല്ല. ആരാണെന്ന് പിന്നീട് വെളിപ്പെടുത്തും’-ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഒരാളുടെ ബ്ലാക്ക് മെയിലിങിന് താന്‍ വിധേയനായെന്ന് വ്യാഴാഴ്ച ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.