രജനീകാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം പിറന്നാള്‍ ദിനത്തില്‍

0
42

Related image
ചെന്നൈ: നടന്‍ രജനീകാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം പിറന്നാള്‍ ദിനത്തില്‍ ഉണ്ടാകുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിസംബര്‍ 12-നാണ് രജനീകാന്തിന്റെ പിറന്നാള്‍. ആ ദിവസം തന്നെ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അദ്ദേഹത്തിന്റെ പാര്‍ട്ടി തുടക്കത്തില്‍ സ്വതന്ത്ര രാഷ്ട്രീയ കക്ഷിയായി പ്രവര്‍ത്തിക്കുമെങ്കിലും ഭാവിയില്‍ ബി.ജെ.പിയുമായി ചേര്‍ന്ന് മുന്നോട്ടു പോകാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. നേരത്തെ തന്നെ രജനീകാന്ത് രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കുമെന്ന സൂചനകള്‍ നല്‍കിയിരുന്നു.

അതേസമയം, നടന്‍ കമല്‍ഹാസനും രാഷ്ട്രീയ രംഗത്തേക്ക് വരുമെന്ന സൂചനകള്‍ നല്‍കിയിരുന്നു. കമലിന്റെ പിറന്നാള്‍ ദിനമായ നവംബര്‍ ഏഴിന് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനമുണ്ടാകുമെന്ന് പ്രതിക്ഷിച്ചിരുന്നെങ്കിലും ‘മയ്യം വിസില്‍’ എന്ന പേരില്‍ ജനങ്ങളുമായി സംവദിക്കാന്‍ ഒരു മൊബൈല്‍ ആപ് പുറത്തിറക്കുകയായിരുന്നു അദ്ദേഹം.