സി പി എം തോമസ് ചാണ്ടിയെ കൈവിടുന്നു

0
45

തിരുവനന്തപുരം : തോമസ് ചാണ്ടിയെ സി പി എം കൈവിടുന്നു. രാജിക്കാര്യം ചാണ്ടി സ്വയം തീരുമാനിക്കട്ടെയെന്ന നിലപാടിലാണ് ഇപ്പോള്‍ സി പി എം. തോമസ് ചാണ്ടിയെ ഇക്കാര്യം സി പിഎം അറിയിച്ചിട്ടുണ്ട്.

സാഹചര്യത്തിന്‍റെ ഗൗരവം മനസിലാക്കി തീരുമാനം എടുക്കണമെന്ന സന്ദേശമാണ് സി പി എം തോമസ് ചാണ്ടിയ്ക്ക് നല്‍കിയിരിക്കുന്നത്.

രാജി വിഷയത്തില്‍ തോമസ് ചാണ്ടി തീരുമാനമെടുത്തില്ലെങ്കില്‍ മുന്നണി യോഗം വിളിക്കും. അങ്ങനെയെങ്കില്‍ എല്‍ഡിഎഫ് യോഗം തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടാന്‍ തീരുമാനിക്കും.

കായല്‍ കയ്യേറ്റവും ലോക്ക് പാലസ് റിസോര്‍ട്ടിലേക്ക് ഭൂമി മണ്ണിട്ട് നികത്തിയത് അടക്കം നിരവധി ആരോപണങ്ങളാണ് ചാണ്ടിക്കെതിരെ ഉയര്‍ന്നത്. ലേക്ക് പാലസിന്റെ നിയമലംഘനത്തെക്കുറിച്ചുള്ള കളക് ടറുടെ റിപ്പോര്‍ട്ട് കൂടി വന്നതോടെ തോമസ് ചാണ്ടി കൂടുതല്‍ പ്രതിരോധത്തിലായി.