സോളാര്‍ റിപ്പോര്‍ട്ടില്‍ ഗണേഷ്‌കുമാറിന്റെ പേര് ഒഴിവാക്കിയതില്‍ ഗൂഢാലോചന: ബെന്നി ബെഹനാന്‍

0
55


കൊച്ചി: സോളാര്‍ റിപ്പോര്‍ട്ടില്‍ നിന്ന് ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ പേര് ഒഴിവാക്കിയതിനു പിന്നില്‍ ഗൂഢാലോചനയെന്ന് ബെന്നി ബെഹനാന്‍.

ആദ്യം സോളാര്‍ കേസുമായി ബന്ധപ്പെട്ട് കേട്ട ചില പേരുകള്‍ അപ്രത്യക്ഷമാകുകയും കേള്‍ക്കാത്ത പേരുകള്‍ക്ക് പിന്നീട് മുന്‍തൂക്കം കിട്ടുകയും ചെയ്തു. ഇതോടെയാണ് സോളാര്‍ കമ്മീഷന്റെ ഇടപെടലില്‍ ഗൂഢാലോചനയുണ്ടെന്ന സംശയം ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സോളാര്‍ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ മറ്റൊരു കമ്മീഷനെ നിയമിക്കണമെന്ന് കെ.മുരളീധരന്‍ അഭിപ്രായപ്പെട്ടു. കമ്മീഷന്റെ റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതമാണ്. കമ്മീഷനെ തീറ്റിപ്പോറ്റാന്‍ വേണ്ടിയാണ് അധിക ചെലവുണ്ടായതെന്നും കമ്മീഷന്‍ സി.പി.എം അനുകൂല സംഘടനയുടെ സഹായം സ്വീകരിച്ചെന്നും അദ്ദേഹം ആരോപിച്ചു. എങ്ങനെയാണ് ഒരു കത്ത് മാത്രം കമ്മീഷന് നഷ്ടപ്പെട്ടതെന്നും അദ്ദേഹം ചോദിക്കുന്നു.