മുംബൈ: ശ്രീലങ്കയ്ക്കെതിരെയുള്ള ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയ്ക്ക് വിശ്രമം അനുവദിച്ചു. കളിഭാരം പരിഗണിച്ചാണ് പാണ്ഡ്യയ്ക്ക് വിശ്രമം അനുവദിച്ചതെന്ന് ബി.സി.സി.ഐ. അറിയിച്ചു. ആദ്യ രണ്ട് മത്സരങ്ങള്‍ക്കുമുള്ള ടീമില്‍ നേരത്തെ പാണ്ഡ്യയെ ഉള്‍പ്പെടുത്തിയിരുന്നു.
പാണ്ഡ്യയുടെ പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല. തിരുവനന്തപുരത്ത് നടന്ന മൂന്നാം ട്വന്റി-20യില്‍ വേദന സഹിച്ചാണ് പാണ്ഡ്യ ബൗള്‍ ചെയ്തത്.