അന്തരീക്ഷ മലിനീകരണം കാരണം യുണൈറ്റഡ് എയര്‍ലൈന്‍സ് ഡല്‍ഹിയിലേക്കുള്ള സര്‍വീസ് നിര്‍ത്തിവച്ചു

0
68

ന്യൂഡല്‍ഹി: അമേരിക്കന്‍ വിമാന കമ്പനിയായ യുണൈറ്റഡ് എയര്‍ലൈന്‍സ് ഡല്‍ഹിയിലേക്കുള്ള സര്‍വീസ് താത്കാലികമായി നിര്‍ത്തിവച്ചു. അന്തരീക്ഷ മലിനീകരണം അപകടകരമായ സാഹചര്യത്തിലാണ് സര്‍വീസ് താത്കാലികമായി നിര്‍ത്തിവച്ചത്. ശനിയാഴ്ചയാണ് എയര്‍ലൈന്‍ ഇക്കാര്യം അറിയിച്ചത്.

നെവാര്‍ക്ക്- ഡെല്‍ഹി സര്‍വീസുകളാണ് രണ്ട് ദിവസത്തേക്ക് നിര്‍ത്തിവച്ചത്.

ഡല്‍ഹിയിലേക്കോ ഡല്‍ഹിയില്‍നിന്നോ ഡല്‍ഹിയിലൂടെ കടന്നുപോകേണ്ടതോ ആയ യാത്രക്കാരെ താത്കാലികമായി ഒഴിവാക്കുന്നതായി യുണൈറ്റഡ് എയര്‍ലൈന്‍ വക്താവ് അറിയിച്ചു.