ആര്‍.മനോജ് സ്മാരക സാഹിത്യ പുരസ്ക്കാരം ‍ഡോ.ദീപാസ്വരന്

0
61

തിരുവനന്തപുരം : അഭിധ രംഗസാഹിത്യവീഥി ഏര്‍പ്പെടുത്തിയിട്ടുള്ള ആര്‍.മനോജ് സ്മാരക സാഹിത്യ പുരസ്ക്കാരം ‍ഡോ.ദീപാസ്വരന്‍ രചിച്ച ‘കടലെറിഞ്ഞ ശംഖുകള്‍’ എന്ന കൃതിക്ക്.2016 ല്‍ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച കവിതാ സമാഹാരത്തിനുള്ളതാണ് ഈ പുരസ്കാരം.

ഡോ ആര്‍ ഗോപിനാഥന്‍, പ്രൊഫ.ചെങ്കല്‍സുധാകരന്‍, പ്രൊഫ.എന്‍.സി ഹരിദാസന്‍ എന്നിവരടങ്ങിയ ജഡാജിംഗ് കമ്മിറ്റിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.