കൊച്ചിയില്‍ മധ്യവയസ്‌കനെ സഹോദരന്‍ കൊലപ്പെടുത്തി

0
34


കൊച്ചി: കൊച്ചിയില്‍ മധ്യവയസ്‌കനെ സഹോദരന്‍ കൊലപ്പെടുത്തി. ഫോര്‍ട്ട് കൊച്ചിക്ക് സമീപം ചുള്ളിക്കലിലാണ് സംഭവം. വാരിക്കാട്ട് നെല്‍സണ്‍ (45) എന്നയാളിനെയാണ് സഹോദരന്‍ ബാബു വിന്‍സന്റ് കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

മറ്റൊരു സഹോദരനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ് ബാബു വിന്‍സെന്റ്. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നും കൊലപാതക കാരണം അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു.