ജേക്കബ് തോമസിന്റെ രണ്ടാമത്തെ പുസ്തകവും വിവാദത്തില്‍

0
39

തിരുവനന്തപുരം: ജേക്കബ് തോമസിന്റെ രണ്ടാമത്തെ പുസ്തകമായ ‘നേരിട്ട വെല്ലുവിളികള്‍: കാര്യവും കാരണവും’ വിവാദത്തില്‍. ബന്ധുനിയമനക്കേസും പാറ്റൂര്‍ ഭൂമി തട്ടിപ്പും ഉള്‍പ്പെടുന്ന പുസ്തകം വ്യാഴാഴ്ച രാത്രി ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലാണ് പ്രകാശനം ചെയ്തത്. സര്‍വീസ് അനുഭവങ്ങള്‍ പങ്കുവെച്ച് ആത്മകഥാ രൂപത്തില്‍ ജേക്കബ് തോമസ് ആദ്യം എഴുതിയ ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.

പാറ്റൂര്‍ ഭൂമിയിടപാടില്‍ ഉമ്മന്‍ചാണ്ടി നിയമവിരുദ്ധമായി ഇടപെട്ടെന്നും എം.എം.മണിയുടെ മാനറിസങ്ങള്‍ മന്ത്രിയ്ക്ക് ചേര്‍ന്നതല്ലെന്നും പുസ്തകത്തില്‍ പറയുന്നു. ഇ.പി.ജയരാജനെതിരായ ബന്ധുനിയമനക്കേസ് നിലനില്‍ക്കുമെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്.