ജോയ്‌സ് ജോര്‍ജ് എംപിയ്ക്ക് തിരിച്ചടി; ഭൂമിയുടെ പട്ടയം റദ്ദാക്കി

0
42

തൊടുപുഴ: ഇടുക്കി എംപി ജോയ്‌സ് ജോര്‍ജിന് തിരിച്ചടി. വട്ടവട പഞ്ചായത്തിലെ കൊട്ടാക്കമ്പൂര്‍ വില്ലേജില്‍ ജോയ്‌സ് ജോര്‍ജ് കൈവശം വെച്ചിരുന്ന ഭൂമിയുടെ പട്ടയം റദ്ദാക്കി. ഇതോടെ ജോയ്‌സ് ജോര്‍ജിനും അഞ്ച് കുടുംബാഗംങ്ങള്‍ക്കും 24 ഏക്കര്‍ ഭൂമി നഷ്ടപ്പെടും. സര്‍ക്കാരിന്റെ തരിശുഭൂമിയാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ദേവികുളം സബ് കളക്ടറാണ് പട്ടയം റദ്ദാക്കിയത്. പട്ടികജാതിക്കാര്‍ക്ക് വിതരണം ചെയ്ത ഭൂമിയാണ് എംപി അനധികൃതമായി കൈവശം വെച്ചിരുന്നത്.

ഭൂമി തട്ടിയെടുക്കാന്‍ വ്യാജരേഖ ചമച്ചുവെന്നും ഒരു ദിവസം തന്നെ എട്ട് പട്ടയങ്ങളാണ് നല്‍കിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.