പൈലറ്റിന് ദേഹാസ്വാസ്ഥ്യം: തിരുവനന്തപുരം-ദോഹ വിമാനം അടിയന്തിരമായി നിലത്തിറക്കി

0
77


തിരുവനന്തപുരം: യാത്രയ്ക്കിടെ പൈലറ്റിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് നിന്ന് ദോഹയിലേക്ക് പുറപ്പെട്ട വിമാനം അടിയന്തിരമായി നിലത്തിറക്കി. ഖത്തര്‍ എയര്‍വെയ്‌സ് വിമാനമാണ് അടിയന്തിരമായി ഗോവയിലിറക്കിയത്.

തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ നാല് മണിക്കാണ് ഖത്തര്‍ എയര്‍വെയ്സിന്റെ ക്യു.ആര്‍.507 വിമാനം ദോഹയിലേക്ക് പുറപ്പെട്ടത്. തുടര്‍ന്ന് വിമാനത്തിലെ പൈലറ്റ് അസുഖ ബാധിതനായതോടെ അടിയന്തിരമായി ഗോവയില്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു. തനിക്ക് ദേഹാസ്വസ്ഥ്യമുണ്ടെന്ന് പൈലറ്റ് ജീവനക്കാരെ അറിയിക്കുകയായിരുന്നു.